പോന്തകാട്ടിലെ ഇരുളില്‍ നിന്നും
കുത്തി ഒലിക്കും പുഴയുടെ നാദം
മൊട്ടകുന്നുകള്‍ തൊട്ടു തലോടാന്‍
പൊട്ടി ഒലിക്കും കണ്ണീര് കണങ്ങള്‍
വന്നു തലോടു ഈ മണ്ണിനെ നീ
വന്ധ്യത പൂണ്ടൊരു മണ്ണിനെ നീ
നിദ്ര കറൂക്കാതൊരു പാഴ് തെരുവില്‍
ഇമവെട്ടാ കണ്ണുകളില്‍ പട്ടിണി മാത്രം
ഒടിഞ്ഞു ചിതറിയോരസ്തി തുണ്ടും
ചിതലുകള്‍ പുഴുക്കുന്നോരീ വയലേലയില്‍
മണ്ണിന്റെ നഗ്നത ചൂഴ്നിറങ്ങി .....
തണ്ണീരിന് നനവൊന്നു കണ്ടുവെങ്കില്‍
ഈ പ്രതീക്ഷതന്‍ ശൈശവം തീര്‍ന്നുവെങ്കില്‍.........................
കിഴക്കുമൂലയില്‍ ഒരു വെന്‍ കിണ്ണം
ഉദിച്ചുയരുന്നോരഗ്നി ഗോളം
അടഞ്ഞ പുല് നാംബുകളെല്ലാം നീ
കരിച്ചു ഉണക്കി കാറ്റില്‍ പറത്തി
ആയിരം ഗംഗകള്‍ പിറവി എടുത്താലും
ആശതന്‍ ശിഖരങ്ങള്‍ ചീന്തിഎരിയുവാന്
ഭൂഗര്ഭാമാകെ തിളച്ചുമറിയുന്നു
അടങ്ങതോരവേശമയി വീണ്ടും
ഭ്രമിപ്പിക്കും ആകാശം ഭൂമിമാതാവിനെ
കണ്‍കട്ടു വിദ്യകള്‍ കാട്ടിവീണ്ടും
വെറും കണ്‍കട്ടു വിദ്യകള്‍ കാട്ടിവീണ്ടും ...........................
..............................
.............................................................................................................

wonderful
ReplyDeleteതകര്പന്.............
ReplyDeleteവളരെ നന്നായിരിക്കുന്നു......ശക്തമായ അക്ഷരങ്ങള്‍..വരികളെലൂടെ മാറുന്ന ലോകത്തിന്റെ മുഖംമൂടി വലിച്ചുകീറി മനുഷ്യമനസ്സിന്റെ പോല്ലത്തരങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന കവിത...!
ReplyDeleteആശംസകള്‍....