Friday, 24 February 2012

അഗ്നിഗോത്രി


ഒരു പേറ്റുനോവിന്‍ ഒടുവില്‍
മാതൃസ്മരണയാം  മിഴിനീരു
കവിള്‍ത്തടം നനയിച്ചുവെങ്കിലും
സ്പര്‍ശന രേണുക്കള്‍ ഓര്‍മയില്ല ..........................

ശൈശവം കാല്‍മുട്ടിലിഴയിച്ചുവെങ്കിലും
മുറിപ്പാടിന്‍ നൊമ്പരം ഓര്‍മയില്ല
ഇരുളിന്‍ പാഥേയം അറിവായി പകര്‍ന്നൊരു
കടിഞ്ഞൂല്‍ കനവുകള്‍ ഓര്‍മയില്ല

അറിവിന്‍റെ വക്കിലെ തരളമാം  അക്ഷരം
പുസ്തകതാളില്‍ പടര്‍ത്തുന്ന ബിംബങ്ങള്‍
വികലമാം കൈകൊണ്ടു ചീന്തിയെറിഞപ്പോള്‍
പിടക്കുന്ന വാക്കുകള്‍ ഓര്‍മ്മയില്ല .....

ചോര തെളിച്ചു കുടിനീര് വാര്‍ത്തു
മാംസത്താല്‍ ഭോജനം നേദിച്ച നാള്‍
അഗ്നിക്കു മീതെ ജ്വലിക്കുന്ന പാനം കണ്ടു
കാലന്‍ തന്നൊരു  യുക്തിവിശേഷണം......അഗ്നിഗോത്രി

Wednesday, 22 February 2012

തിരികെയൊരാത്ര





കൂടണയുന്നു ഞാനെന്‍   തരുവിന്‍ ശാഖയില്‍
ഇനിയുമൊരായിരം സ്വപ്‌നങ്ങള്‍ ശേഷിക്കവേ
അഗ്നിയില്‍ നീറ്റി ഉരുക്കി ഉറച്ചൊരു
ലോഹചിറകുകള്‍ വീശി മെല്ലെ

ഇടതൂര്‍ന്ന മിഴികളിലൂടെ ഞാന്‍ കാണുന്നു
രക്തപുഷ്പങ്ങള്‍ വിരിയിക്കും മഴക്കാടുകള്‍
അദ്രിശ്യനാം  വേടന്‍ തൊടുക്കൊന്നരമ്പുകള്‍
കരളില്‍ തറക്കുന്നു  ദ്രിശ്യമായി

ഇനിയും ഉണങ്ങത്തോരെന്‍ മിഴിനീരിനുപ്പു-
മധുരമായ് നുണയുന്ന കാട്ടുവേടാ.......................
ജീര്‍ണനം ജയിക്കതോരാത്മാവ്
ഇനിയും ശേഷിപ്പതുണ്ടെന്നതോര്‍ക്ക നീ ...........

Monday, 20 February 2012

വിശിഷ്യാ.....................


കൂവളശ്ശേരി വിദ്യാലയത്തിലനൊന്നാം
തരത്തില്‍ പഠിക്കുന്ന കാലം
മിന്നിത്തിളങ്ങുന്ന കുപ്പായവും പിന്നെ
കാതില്‍ കടുക്കനും അണിഞ്ഞൊരു വിശിഷ്യാ

അച്ഛന്‍ പറഞു നീ ബ്രഹ്മനനാണെന്ന്
തൊട്ടു തീണ്ടാനെനിക്കധികാരമില്ലെന്ന്
മാര്‍ഗമധ്യേ ഞാന്‍ വന്നു പോയാല്‍
നിന്‍ പിഴക്കുന്ന നോട്ടം തളക്കുന്നു നെഞ്ചില്‍

സതീര്‍ധ്യ നിനക്കെന്‍റെ ഉത്തരകടലാസ്സ്
എത്ര വട്ടം ഞാന്‍ കാട്ടിത്തന്നു
എന്നീട്ടുമെന്തെ  നീ കുന്തമുനയുള്ള
നോട്ടം തുടരുന്നു ശാപം പോലെ


സധീരതാ നിന്‍റെ ആട്ടും തുപ്പും എന്‍
ഹൃദയത്തില്‍ മുള്ളുകളായി തറക്കുന്നു
കാറ്റാടി പോലെ ഞാന്‍ ആടി ഉലയുന്നു
നിരന്തരം കഷ്ടത്തെ ഓര്‍ത്തു വീണ്ടും .....

Thursday, 16 February 2012

ഊളചായ

ആറടി മുളകൂരയില്‍ അക്രോഷഭാരിതമായ്
 ആയിരം അളവറ്റ മാനുഷ മോന്തകള്‍
പ്രസാദ ഭാവം തളം കെട്ടിനിര്‍ത്തി
ലൂകോസ് ചേട്ടന്‍റെ   ഊളചായ മോന്തുവാന്‍
.....ലളിതമായ് പ്രഭാത കര്‍മങ്ങള്‍ തീര്‍ക്കുവാന്‍

നടപ്പാതവക്കില്‍    അക്രോഷഭാരിതമായ്
 ആയിരം അളവറ്റ മാനുഷ മോന്തകള്‍
പ്രസാദ ഭാവം തളം കെട്ടിനിര്‍ത്തി
ഇട്ടൂപ്പ്  ചേട്ടന്‍റെ   ഊളചായ മോന്തുവാന്‍
.....ക്ഷണികമായ്    ദാഹം തീര്‍ക്കുവാന്‍

പഞ്ചനക്ഷത്ര ഹോട്ടലില്‍ അക്രോഷഭാരിതമായ്
ആയിരം അളവറ്റ മാനുഷ മോന്തകള്‍
പ്രസാദ ഭാവം തളം കെട്ടിനിര്‍ത്തി
ഡഗ്ലസ് ചേട്ടന്‍റെ   ഊളചായ മോന്തുവാന്‍
അടമ്പരമോന്നു കാണിച്ചു തീര്‍ക്കുവാന്‍

ഉമ്മറപ്പടിയില്‍ അക്രോഷഭാരിതമായ്
ഒരൊറ്റ അളവുള്ള മാനുഷ മോന്ത
പ്രസാദ ഭാവം തളം കെട്ടിനിര്‍ത്തി
ദാക്ഷായണി ചേച്ചീടെ ഊളചായ മോന്തുവാന്‍
വീടിനു കാവലായ് കുത്തിയിരിക്കു
വാന്‍........................

Wednesday, 15 February 2012

പ്രിയസുഹൃത്തിന്





   നിറങ്ങളില്ലാത്തോരെന്‍ ജീവിതവീഥിയില്‍
നഗ്നമാം കാല്പാടുകള്‍ പതിയുംപോഴും
കന്നടച്ചറിയാതെ അനുവാദവും നല്‍കി
പിന്നെ നെഞ്ജിടിപ്പിന്‍ താളവും കടം വാങ്ങി

ക്ഷുദ്ര മോഹങ്ങള്‍ ക്ഷയിച്ചു പോകാനൊരു
നഷ്ടസ്വപ്നങ്ങള്‍ തന്‍ കൂടു തേടി
അലയുന്നു  ഭ്രമരമായ് അത്മവിലോടുനീളം
കുരുക്കാത്തൊരു മരുപച്ചയും തേടി


ഇനിയെത്ര രാവുകള്‍ പുലരുമെന്നറിയാതെ
മൂകമയീവഴി താരയിലൂടെ ഞാന്‍
ഏകാന്ത സഞ്ചാരം തുടരുമെന്നാകിലും
കിട്ടാകടങ്ങളെല്ലാം തരുമോ   നീ തിരികെ ...............................


 വര്‍ണ്ണങ്ങള്‍ വിരിയില്ലയെങ്കിലും കനവുകള്‍
 നിര്‍ബന്ധമോഹങ്ങള്‍ തിരയിളക്കുന്നു
 തീരങ്ങള്‍ തഴുകുവാന്‍ കഴിയാതെ വീണ്ടും
 അറിയാതെ തകരുന്നു മാര്‍ഗമധ്യേ .