കൂടണയുന്നു ഞാനെന്‍ തരുവിന്‍ ശാഖയില്‍
ഇനിയുമൊരായിരം സ്വപ്‌നങ്ങള്‍ ശേഷിക്കവേ
അഗ്നിയില്‍ നീറ്റി ഉരുക്കി ഉറച്ചൊരു
ലോഹചിറകുകള്‍ വീശി മെല്ലെ
ഇടതൂര്‍ന്ന മിഴികളിലൂടെ ഞാന്‍ കാണുന്നു
രക്തപുഷ്പങ്ങള്‍ വിരിയിക്കും മഴക്കാടുകള്‍
അദ്രിശ്യനാം വേടന്‍ തൊടുക്കൊന്നരമ്പുകള്‍
കരളില്‍ തറക്കുന്നു ദ്രിശ്യമായി
ഇനിയും ഉണങ്ങത്തോരെന്‍ മിഴിനീരിനുപ്പു-
മധുരമായ് നുണയുന്ന കാട്ടുവേടാ.......................
ജീര്‍ണനം ജയിക്കതോരാത്മാവ്
ഇനിയും ശേഷിപ്പതുണ്ടെന്നതോര്‍ക്ക നീ ...........

No comments:
Post a Comment