നഗ്നമാം കാല്പാടുകള്‍ പതിയുംപോഴും
കന്നടച്ചറിയാതെ അനുവാദവും നല്‍കി
പിന്നെ നെഞ്ജിടിപ്പിന്‍ താളവും കടം വാങ്ങി
ക്ഷുദ്ര മോഹങ്ങള്‍ ക്ഷയിച്ചു പോകാനൊരു
നഷ്ടസ്വപ്നങ്ങള്‍ തന്‍ കൂടു തേടി
അലയുന്നു ഭ്രമരമായ് അത്മവിലോടുനീളം
കുരുക്കാത്തൊരു മരുപച്ചയും തേടി
ഇനിയെത്ര രാവുകള്‍ പുലരുമെന്നറിയാതെ
മൂകമയീവഴി താരയിലൂടെ ഞാന്‍
ഏകാന്ത സഞ്ചാരം തുടരുമെന്നാകിലും
കിട്ടാകടങ്ങളെല്ലാം തരുമോ നീ തിരികെ ...............................
വര്‍ണ്ണങ്ങള്‍ വിരിയില്ലയെങ്കിലും കനവുകള്‍
നിര്‍ബന്ധമോഹങ്ങള്‍ തിരയിളക്കുന്നു
തീരങ്ങള്‍ തഴുകുവാന്‍ കഴിയാതെ വീണ്ടും
അറിയാതെ തകരുന്നു മാര്‍ഗമധ്യേ .

No comments:
Post a Comment