ഒരു പേറ്റുനോവിന്‍ ഒടുവില്‍
മാതൃസ്മരണയാം മിഴിനീരു
കവിള്‍ത്തടം നനയിച്ചുവെങ്കിലും
സ്പര്‍ശന രേണുക്കള്‍ ഓര്‍മയില്ല ..........................
ശൈശവം കാല്‍മുട്ടിലിഴയിച്ചുവെങ്കിലും
മുറിപ്പാടിന്‍ നൊമ്പരം ഓര്‍മയില്ല
ഇരുളിന്‍ പാഥേയം അറിവായി പകര്‍ന്നൊരു
കടിഞ്ഞൂല്‍ കനവുകള്‍ ഓര്‍മയില്ല
അറിവിന്‍റെ വക്കിലെ തരളമാം അക്ഷരം
പുസ്തകതാളില്‍ പടര്‍ത്തുന്ന ബിംബങ്ങള്‍
വികലമാം കൈകൊണ്ടു ചീന്തിയെറിഞപ്പോള്‍
പിടക്കുന്ന വാക്കുകള്‍ ഓര്‍മ്മയില്ല .....
ചോര തെളിച്ചു കുടിനീര് വാര്‍ത്തു
മാംസത്താല്‍ ഭോജനം നേദിച്ച നാള്‍
അഗ്നിക്കു മീതെ ജ്വലിക്കുന്ന പാനം കണ്ടു
കാലന്‍ തന്നൊരു യുക്തിവിശേഷണം......അഗ്നിഗോത്രി





